പിതാവിൻ്റെ ഓർമ്മ ദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് നടൻ ഷെയ്ൻ നിഗം. നടൻ അബി ഓർമ്മയായിട്ട് മൂന്ന് വർഷം കഴിഞ്ഞു. 2017 നവംബർ മുപ്പതിനാണ് താരം അന്തരിച്ചത്. പിതാവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷെയ്ൻ പിതാവിനെ കുറിച്ചുള്ള ഓർമ്മ പങ്കുവച്ചത്.
ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി .എന്ന് ഷെയ്ൻ കുറിച്ചു