നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ്സും, ഒമർ ലുലു ചിത്രം ഒരു അഡാർ ലവിലൂടെ ശ്രദ്ധേ നേടിയ റോഷ്നയും വിവാഹിതരായി.ആലുവ സെന്റ് ആൻസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വർണ്യത്തിൽ ആശങ്ക എന്ന സിനിമയിൽ റോഷ്നയും കിച്ചുവും ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചിരുന്നു. അങ്കമാലി ഡയറീസ് ,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലും കിച്ചു ടെല്ലസ് അഭിനയിച്ചിട്ടുണ്ട്. സുല്ല് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. സെപ്തംബർ അവസാനമാണ് ഇരുവരും വിവാഹത്തെ കുറിച്ച് വെളുപ്പെടുത്തിയത്. കഴിഞ്ഞ മാസം മലപ്പുറം പെരിന്തൽമണ്ണ ഫാത്തിമ മാതാ പള്ളിയിൽ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്.