നിവിൻ പോളി നായകനാകുന്ന ‘കനകം കാമിനി കലഹം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. രതീഷ് ബാലകൃഷ്ണൻ പൊടുവാൾ സംവിധാനം ചെയ്യുന്ന സിനിമയിൽ ഗ്രേസ് ആന്റണിയാണ് നായിക. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചർസാണ് നിർമ്മാണം നിർവഹിയ്ക്കുന്നത്.
സിനിമയിൽ വിനയ് ഫോർട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . സിനിമയിൽ നിവിൻ പോളി വ്യത്യസ്തമായ ഒരു ലൂക്കിലായിരിക്കും എത്തുക. വിഞ്ചി അലോഷ്യസ്, ജാഫ്ഫാർ ഇടുക്കി, ശിവദാസ് കണ്ണൂർ, രാജേഷ് മാധവൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രാഹകൻ. സംഗീതം നേഹ നായർ.