നന്ദന ഷാജു നായികയാവുന്ന ചിത്രം ” Std.X-E 99 Batch “ ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത താര ദമ്പതികളായ ഷാജു ശ്രീധര്‍-ചാന്ദിനിയുടെ മകള്‍ നന്ദന ഷാജു നായികയാവുന്ന ചിത്രമാണ് ” Std.X-E 99 Batch “. ജോഷി ജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു , ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നോയല്‍ ഗീവര്‍ഗ്ഗീസ്, സലീംകുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്‍, ബിറ്റോ ഡേവീസ്, ശ്രീജിത്ത് പെരുമന, എന്നിവരാണ് മറ്റു താരങ്ങള്‍.ഛായാഗ്രഹണം മധേഷ് നിര്‍വ്വഹിക്കുന്നു.

രഞ്ജിത്ത് ചിറ്റാഡേ എഴുതിയ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. കോ പ്രൊഡ്യൂസര്‍-മധേഷ്,സെല്‍വ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനോയ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍,കല-കോയാസ്,മേക്കപ്പ്-ലിബിന്‍ മോഹനന്‍,വസ്ത്രാലങ്കാരം-അയ്യപ്പന്‍ ആര്‍ നാഥ്,സ്റ്റില്‍സ്-ശ്രീനി മഞ്ചേരി,പരസ്യക്കല-മനു ഡാന്‍വിസി,എഡിറ്റര്‍-ഷാജു വി ഷാജി,അസോസിയേറ്റ് ഡയറക്ടര്‍-സിജോ ജോസഫ്,പ്രൊജക്റ്റ് കോ ഒാര്‍ഡിനേറ്റര്‍-രാജീവ് എസ്,സൗണ്ട്-രഞ്ജു രാജ് മാത്യു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!