എന്താണ് ട്രാൻസ് ചിത്രത്തിന്റെ രഹസ്യം; വെളിപ്പെടുത്തി അൻവർ റഷീദ്

[pl_row]
[pl_col col=12]
[pl_text]
ഫഹദ് ഫാസിലിനെയും നസ്രിയ നസീമിനെയും നായികാ നായകന്മാരാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ട്രാന്‍സ്. ട്രാൻസിന്റെ പോസ്റ്ററുകളും ഗാനങ്ങളും ഏറെ ആകാംക്ഷയോടെയാണ്  പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ട്രാന്‍സ് എന്താണെന്നും ചിത്രം രഹസ്യമായി ഷൂട്ട് ചെയ്തത് എന്തിനാണെന്നും പറയുകയാണ് സംവിധായകൻ അന്‍വര്‍ റഷീദ്.

രാജമാണിക്യം, ചോട്ടാ മുംബൈ, ഉസ്താത് ഹോട്ടൽ എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്കൊടുവിൽ ഏഴ് വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ട്രാൻസ്.
സബ്ജക്ടിന്റെ പ്രത്യേകത കൊണ്ടാണ് ഷൂട്ടിംഗ് സമയത്ത് മീഡിയയുമായി അകലം പാലിച്ചതെന്നും സബ്ജക്ടിനെ കുറിച്ച് അധികം കാര്യങ്ങള്‍ പുറത്തു വരുന്നത് അത്ര നന്നായിരിക്കില്ലെന്നുമാണ് തോന്നിയതെന്നും അൻവർ റഷീദ് പറഞ്ഞു. എല്ലാം വെളിപ്പെടുത്തിയിട്ട് സിനിമ കാണുന്നതിലും നല്ലത് ഫ്രഷായിട്ട് ഒരു സിനിമ ആസ്വദിക്കുന്നതല്ലേ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

<iframe width=”480″ height=”270″ src=”https://www.youtube.com/embed/j1JeVdRkVPw” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!