2020ലെ ഇയര്‍ ഇന്‍ റിവ്യൂ പട്ടിക പ്രകാരം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തത് ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ. യാഹുവാണ് പട്ടിക പുറത്തുവിട്ടത്. ഇന്ത്യക്കാര്‍ കൂടുതലും താരങ്ങളുടെ സ്വകാര്യ ജീവിതവും മരണപ്പെട്ട സുശാന്ത് സിങ് രാജ്പുത്തിനെ പറ്റിയുമാണ് സെര്‍ച്ച് ചെയ്തിരിക്കുന്നതെന്നും പട്ടികയില്‍ സൂചിപ്പിക്കുന്നു.
സുശാന്തിനെ യാഹു ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത സിനിമ നടനായി പ്രഖ്യാപിച്ചു. അതേസമയം റിയാ ചക്രബര്‍ത്തിയാണ് നടിമാരില്‍ മുന്നില്‍. രണ്ടാം സ്ഥാനത്ത് കങ്കണ റണാവത്താണ്. സുശാന്തിന്റെ മരണ ശേഷം ഉണ്ടായ നിലക്കാത്ത വാര്‍ത്തകളും, മരണത്തില്‍ ദുരൂഹതയുണ്ടെന്ന ചര്‍ച്ചകളുമാണ് താരത്തിന് ‘മോസ്റ്റ് സെര്‍ച്ച്ഡ് പേഴ്സണാലിറ്റി ഓഫ് 2020’ എന്ന സ്ഥാനം നേടിക്കൊടുത്തതെന്ന് പട്ടികയില്‍ പറയുന്നു.