മലയാളികളുടെ ഇഷ്ടതാരനിരയിൽ ഒന്നാമതുള്ള നടനാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആവുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ കഴിഞ്ഞ ദിവസം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയനായിക ശോഭന.
കൂള്‍ ലാല്‍ സാര്‍ എന്നാണ് ശോഭന ചിത്രത്തിന് കമന്റായി ഇട്ടിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. മലയാളികളുടെ പഴയകാല പ്രിയ ജോഡികൾ ആയിരുന്നു മോഹൻലാലും ശോഭനയും. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചത്. എന്തായലും ഈ ചിത്രവും കമന്റും ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.