വിനയ് ഫോർട്ടിനെ നായകനാക്കി ശംഭു പുരുഷോത്തമന് സംവിധാനം ചെയ്യുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന ചിത്രത്തിലെ ശ്രിന്ധയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. സൂസൻ എന്ന കഥാപാത്രത്തെയാണ് ശ്രിന്ധ അവതരിപ്പിക്കുന്നത്. ശംഭു പുരുഷോത്തമനാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനുമോള്‍, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അരുണ്‍ കുര്യന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തമാശയുടെ വിജയത്തിന് ശേഷം വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രം കൂടിയാണ് “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ”. പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് . ഫെബ്രുവരി 21നാണ് ചിത്രം തീയറ്ററുകളിലെത്തുക.
