തെലുങ്ക് നടനും നിർമ്മാതാവുമായ യാഡ കൃഷ്ണ ബുധനാഴ്ച രാവിലെ ഹൈദരാബാദിൽ അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും റിപ്പോർട്ടുകൾ പ്രകാരം ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത് . അദ്ദേഹം ഇരുപതിലധികം ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമാ വ്യക്തികൾ കൃഷ്ണയുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു.
2010 ൽ പുറത്തിറങ്ങിയ സംക്രാന്തി അല്ലുഡിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. വി വി വി സത്യനാരായണനാണ് സംക്രാന്തി അല്ലുഡു സംവിധാനം ചെയ്തത്. സുനാക്ഷി, റോഷിനി, എവിഎസ്, അനന്ത്, രഘുനാഥ് റെഡ്ഡി, ചിട്ടി ബാബു, ജീവ, കൊണ്ടവളസ, രംഗസ്വാമി, നാഗയ്യ നായിഡു, കവിത, സുധ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.