വിക്രം ചിത്രം ‘കോബ്ര’ യുടെ ചിത്രീകരണം പുനരാരംഭിച്ചു

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കോബ്ര’. സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു.  ഡിമോന്റെ കോളനി, ഇമൈക്ക നൊടികള്‍ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യുള്‍ റഷ്യയില്‍ ആയിരുന്നു.  കോവിഡ് മൂലം മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം ആണ് ഇപ്പോൾ ആരംഭിച്ചത്. ചിത്രത്തിലെ ഒരു ലൊക്കേഷൻ സ്റ്റിൽ പങ്കുവച്ചാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്.

തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി ചിത്രം 2020 ഏപ്രിലില്‍ തീയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് കാരണം ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!