വെട്രി മാരൻ, സുധ കൊങ്കര പ്രസാദ്, വിഘ്നേഷ് ശിവൻ, ഗൗതം മേനോൻ എന്നിവർ സംവിധാനം ചെയ്ത നാല് ചിത്രങ്ങൾ അടങ്ങിയതാണ് നെറ്റ്ഫ്ലിക്സിന്റെ തമിഴ് ആന്തോളജി. ഡിസംബർ 18 ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യും. ഓരോ കഥയുടെയും പ്രമേയത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയാതെ പാവ കാദൈഗൽ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അഞ്ജലി, കൽക്കി കൊച്ച്ലിൻ, സായ് പല്ലവി, പ്രകാശ് രാജ്, ഗൗതം മേനോൻ, കാളിദാസ് ജയറാം, ശാന്തനു ഭാഗ്യരാജ്, ഭവാനി ശ്രെ എന്നിവരാണ് പാവ കാദൈഗളിലെ അഭിനേതാക്കൾ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.
റോണി സ്ക്രൂവാലയുടെ ആർഎസ്വിപി മൂവികളും ആഷി ദുവ സാറയുടെ ഫ്ലൈയിംഗ് യൂണികോൺ എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിൻറെ പേര് തങ്കം എന്നാണ്.
ഭവാനി ശ്രീ, കാളിദാസ് ജയറാം, ശാന്തനു ഭാഗ്യരാജ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൽക്കി കൊച്ച്ലിൻ, അഞ്ജലി, പദം കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വെത്രി മാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹരി, പ്രകാശ് രാജ്, സായ് പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിൽ സായി പല്ലവി ഗർഭിണിയായി എത്തുമ്പോൾ പ്രകാശ് രാജ് അച്ഛനായി വേഷമിടുന്നു. ഗൗതം മേനോൻ തന്റെ ഭാഗം വാൻമഗൽ എന്ന പേരിൽ പാവ കാദൈഗളിൽ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ സിമ്രാനൊപ്പം ചിത്രത്തിലും അഭിനയിക്കുന്നു.