ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്മവ്യൂഹം. അരുൺ കായംകുള൦ രചന നിർവഹിക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങൾ അഭിനയിക്കുന്നു എന്നാണ് റിപ്പോർട്ട്.
സിനിമയുടെ ഛായാഗ്രഹകൻ ഷിയാസ് ജാസ് ആണ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ശശാങ്ക് ശങ്കർ നാരായണൻ ആണ്. സുമേഷ് ആണ് ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കെ.ഡി.& കമ്പനി ഫിലിമിൻറെ ബാനറിൽ കവിത കുട്ടൻ ,ദീപ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.