സാരിയുടുക്കുന്നതിനേക്കാൾ ഷോർട്സ് ധരിക്കുവാനാണ് തനിക്കിഷ്ടമെന്ന് നടി സംയുക്ത മേനോൻ

2018-ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത മേനോൻ. പോപ്പ്കോൺ എന്ന ചിത്രത്തിൽ സഹനടിയായി എത്തിയ തരാം തീവണ്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ചു. സാരിയുടുക്കുന്നതിനേക്കാൾ ഷോർട്സ് ധരിക്കുവാനാണ് തനിക്കിഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. തൻറെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തരാം ഇക്കാര്യം അറിയിച്ചത്.

സാരി ഉടുത്ത തരാം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രത്തിനൊപ്പമാണ് താരം ഇക്കാര്യം അറിയിച്ചത്. തീവണ്ടിക്ക് ശേഷം ലില്ലി എന്ന നായികാപ്രാധാന്യ ചിത്രത്തിലൂടെ സംയുക്ത മികച്ച പ്രകടനം നടത്തിയിരുന്നു. വി കെ പി സംവിധാനം ചെയ്യുന്ന എരിഡാ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!