തമിഴ് ചിത്രം മാസ്റ്റർ ജനുവരി 13 ന് റിലീസ് ചെയ്‌തേക്കും

കോളിവുഡിലെ എല്ലാ സിനിമ വ്യവസായികളും ഇപ്പോൾ മാസ്റ്ററിൽ കണ്ണുംനട്ട് ഇരിക്കുകായണ്, കാരണം ചിത്രം പൊങ്കലിനായി തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ടീം തീരുമാനിച്ചു. നിർമ്മാതാക്കൾ ജനുവരി 13 ന് ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

കൂടാതെ റിലീസിംഗിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇരിപ്പിടങ്ങൾ നിലവിലെ 50% നിരക്കിൽ നിന്ന് 75 ശതമാനമായി ഉയർത്താനും സർക്കാരിനോട് അഭ്യർത്ഥിച്ചു. നിലവിലെ സ്ഥിതിഗതികൾ സർക്കാർ വിലയിരുത്തി വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ സിനിമ ശരിയായി റിലീസ് ചെയ്യാൻ എന്തുചെയ്യുമെന്ന് നോക്കും.

വിജയ്, വിജയ് സേതുപതി എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷയിൽ ആണ് ആരാധകർ നോക്കി കാണുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൻറെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!