തലപതി വിജയ് ചിത്രം മാസ്റ്ററിൻറെ ട്രെയിലർ ന്യൂ ഇയറിന് റിലീസ് ചെയ്തേക്കും. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത മാസ്റ്ററിൽ വിജയ് സേതുപതിയും പ്രധാന താരമായി എത്തുന്നു. ക്ലോക്ക് 12 അടിക്കുമ്പോൾ മാസ്റ്ററിന്റെ ട്രെയിലർ ന്യൂ ഇയർ 2021 ൽ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട് ഇപ്പോൾ. റിപ്പോർട്ടുകൾ ശെരിയാണെങ്കിൽ , മാസ്റ്റർ ടീം ക്രിസ്മസ് ദിനത്തിൽ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചേക്കാം. എന്നിരുന്നാലും, മാസ്റ്ററുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പ് ക്രൂ ഇതുവരെ നൽകിയിട്ടില്ല.
#MasterTrailer എന്ന ഹാഷ്ടാഗ് ഏതാനും മണിക്കൂറുകളായി ട്വിറ്ററിൽ ട്രെൻഡുചെയ്യുന്നു, അദ്ദേഹത്തിന്റെ ആരാധകരിൽ നിന്ന് പതിനായിരത്തിലധികം ട്വീറ്റുകൾ ആണ് വന്നത്. വിജയ്യുടെ മാസ്റ്റർ 2021 ജനുവരി 13 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് തമിഴ്നാട് മന്ത്രി കടമ്പൂർ രാജു പറഞ്ഞു. മാസ്റ്ററിനായുള്ള പ്രത്യേക ഷോകൾ സംബന്ധിച്ച അപേക്ഷ അവലോകനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാതാക്കൾ ഇതുവരെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.