കർഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര, സോനം കപൂർ, റിതീഷ് ദേശ്മുഖ്

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ പ്രതിഷേധവും കേന്ദ്രസർക്കാരിന്റെ ‘ത്രീ ഫാം ആക്റ്റ്സ്’ ബില്ലിനെതിരായ നിരവധി പരാതികളും കാരണം, നിരവധി ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ അവരുടെ അഭിപ്രായങ്ങളും കർഷകരുടെ പ്രതിഷേധത്തിന് പിന്തുണയും അറിയിച്ചു.

പ്രിയങ്ക ചോപ്ര, സോനം കപൂർ, റിതീഷ് ദേശ്മുഖ്, ചിത്രാംഗ്ദ സിംഗ്, ചലച്ചിത്ര നിർമ്മാതാവ് ഹൻസൽ മേത്ത, ഗായകനും സംഗീതസംവിധായകനുമായ വിശാൽ ദദ്‌ലാനി എന്നിവരാണ് അവരുടെ പിന്തുണ അറിയിച്ചത്. അവർ ഇന്ത്യയുടെ ഭക്ഷ്യസൈന്യം ആണെന്നും അവരെ സഹായിക്കേണ്ടത് രാജ്യത്തിൻറെ കടമയാണെന്നും നടിയും നിർമാതാവുമായ പ്രിയങ്ക ചോപ്ര പറഞ്ഞു.

നിങ്ങൾ ഇന്ന് കഴിക്കുകയാണെങ്കിൽ, ഒരു കർഷകന് നന്ദി പറയണം, നമ്മുടെ രാജ്യത്തെ ഓരോ കർഷകനോടും ഞാൻ ഐക്യദാര്ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് റിതേഷ് ദേശ്മുഖ് ട്വിറ്ററിലൂടെ അറിയിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!