ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തമി’. നവാഗതനായ കെ ഐര് പ്രവീണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റ ഛായാഗ്രഹണം സന്തോഷ് സി പിള്ള നിര്‍വ്വഹിക്കുന്നു. ഫൗസിയ അബൂബക്കര്‍, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. എഡിറ്റര്‍ നൗഫല്‍ അഹമ്മദ്. സ്കൈ ഹൈ എന്റര്‍ടൈയ്മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
സോഹന്‍ സീനുലാല്‍, ഗോപിക അനില്‍, സുനില്‍ സുഖദ, ശശി കലിംഗ, ഷാജി ഷോ ഫൈന്‍, ശരണ്‍ എസ് എസ്, നിതിന്‍ തോമസ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന് പാടൂര്‍, നിതീഷ് രമേശ്, ആഷ്ലി ഐസക്ക് എബ്രഹാം, ജിസ്മ ജിജി, വിജയലക്ഷ്മി, തുഷാര നമ്ബ്യാര്‍, ക്ഷമ ശരണ്‍, ഭദ്ര വെങ്കിടേശ്വരന്, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.