മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഇതിനോടകം തമിഴ് ആരാധകരുടെയും പ്രിയതാരമായി മാറിയിരിക്കുകയാണ്. ധനുഷ് നായകനായെത്തിയ അസുരന് എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തിയിരുന്നു. പതിവുപോലെ വളരെ ലളിതമായി വസ്ത്രം ധരിച്ചാണ് മഞ്ജു പരിപാടിയിൽ എത്തിയത്.
ബിഹൈന്റ് വുഡ്സ് അവാർഡ്സ് ചടങ്ങിലെ മഞ്ജുവിന്റെ തകർപ്പൻ എന്‍ട്രിയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തെ ചർച്ചാവിഷയം. കറുത്ത ഗൌണില് അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. ആരാധകർക്ക് നേരെ കൈക്കൂപ്പി ചിരിച്ച് നടന്നെത്തിയ മഞ്ജുവിനെ കയ്യടിച്ചും ആർപ്പുവിളിച്ചുമാണ് പ്രേക്ഷകർ വരവേറ്റത്.
അസുരനിലെ പ്രകടനത്തിനായിരുന്നു മഞ്ജുവിന് പുരസ്കാരം ലഭിച്ചത്. നടന് പാർഥിപൻ അവതാരകനായ ചടങ്ങിൽ ധനുഷ്, ജയം രവി, അരുൺ വിജയ്, വെട്രിമാരൻ, നാദിയ മൊയ്തു തുടങ്ങി നിരവധിപേർ പങ്കെടുത്തു. ഏതായാലും മഞ്ജുവിന്റെ മാസ് എന്‍ട്രി ഏറ്റെടുത്തിരിക്കുകയാണ് തെന്നിന്ത്യൻ ആരാധകർ.