തെലുഗ് ചിത്രം ഗു​വ​ ​ഗോ​രി​ങ്ക​യിൽ മ​ല​യാ​ളി​ ​താ​രം​ ​പ്രി​യാ​ലാ​ൽ നായിക

സത്യദേവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗു​വ​ ​ഗോ​രി​ങ്ക. ചിത്രത്തിൽ മലയാളി താരം പ്രി​യാ​ലാ​ൽ ആണ് നായികയായി എത്തുന്നത്. പ്രിയയുടെ ആദ്യ തെലുഗ് ചിത്രമാണിത്. ബൊ​മ്മി​ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം നേരിട്ട് ആമസോൺ പ്രൈമിൽ ആണ് റിലീസ് ചെയ്യുന്നത്. ഈ മാസം 17ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. സുരേഷ് ഗോപി മോഹൻലാൽ ചിത്രം ജനകനിലൂടെയാണ് പ്രിയ ലാൽ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് ഗോപിയുടെ മകളായിട്ടാണ് താരം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!