ഗ്രാമീണ ഭംഗിയിൽ ചുവന്ന ബ്ളൗസും കള്ളി മുണ്ടും ധരിച്ച് ദിയ സന: പുതിയ ചിത്രങ്ങൾ കാണാം

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് ദിയ സന. സാമൂഹിക പ്രവർത്തകകൂടിയായ ദിയ സന ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ തരാം ഇപ്പോൾ പങ്കുവച്ച ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

ചുവന്ന ബ്ളൗസും കള്ളി മുണ്ടും ധരിച്ച് വിറകടുപ്പിനരികിൽ ഇരിക്കുന്ന താരത്തിൻറെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ചിത്രങ്ങൾ പങ്കുവച്ച താരം ഒരു കുറുപ്പും പങ്കുവച്ചിട്ടുണ്ട്.

ദിയയുടെ പോസ്റ്റ്:

‘വളരെ സന്തോഷം നൽകിയ ഫോട്ടോഷൂട്ട് ആയിരുന്നു എസ്രയുടേത്.ഈ ഷൂട്ട് നടക്കുമ്പോൾ ഗായത്രി എസ്, രമേശ് വിപിൻ എന്നിവരെയും കൂടെ മനോഹരമായ സ്ഥലവും പ്രോപ്പർട്ടിയും ഒരുക്കിത്തന്ന ആന്റിയെയും കുടുംബത്തെയും മറക്കാൻ പറ്റില്ല ഗ്രാമീണ ഭംഗിയിൽ എന്നെ വച്ച് ഇങ്ങനൊരു തീം പ്ലാൻ ചെയ്യുമ്പോൾ എസ്രയുടെയും ഗായത്രിയുടെയും മനസിൽ ഇത് സക്സസ് ആകുമെന്നുള്ള പ്രതീക്ഷയാവാം ഈ പടങ്ങളൊക്കെ മറ്റുള്ളവർക്ക് ഇത്രയും ആകർഷണീയമായത്…പുതിയ ടീമുകൾ ഇങ്ങനെ ഓരോ കൺസപ്റ്റുമായി വരുമ്പോൾ നമ്മൾ കോൺഫിഡന്റ് ആവണം… അവരൊക്കെ വളരട്ടെ… എത്രയോ കുട്ടികൾ ചെറിയ പ്രായം മുതൽ ഫോട്ടോ എടുക്കാനൊക്കെ ഇൻട്രെസ്റ്റ് കാണിക്കുന്നു…അവരുടെ കഴിവുകളെ വളർത്തണം.. ഞാൻ പലപ്പോഴും എസ്രയോട് ഓരോ ഷൂട്ടിനും അഭിപ്രായം അന്വേഷിക്കും.. ഒരുപാട് പൊളിറ്റിക്കലി ശരീരത്തിന്റെ രാഷ്ട്രീയമുൾപ്പെടെ മനോഹരമായാണ് എസ്ര ഫോട്ടോ ഷൂട്ടിലൂടെ അവതരിപ്പിക്കുന്നത്, കൂടെ നിൽക്കുന്നവരോട് ഒരുപാട് ഇഷ്ടം’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!