തമിഴ് നടൻ യോഗി ബാബു വിവാഹിതനായി!

തമിഴിലെ മുൻനിര ഹാസ്യതാരമാണ് യോഗി ബാബു. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം സജീവ സാന്നിദ്ധ്യമായി യോഗി ബാബു എത്താറുണ്ട്. ഇപ്പോൾ നടന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. മഞ്ജു ഭാര്‍ഗവിയെ ആണ് നടന്‍ താലി ചാര്‍ത്തിയിരിക്കുന്നത്. വീട്ടുകാർ കണ്ടെത്തിയ വധുവാണ് മഞ്ജു എന്നാണ് അറിയാൻ കഴിയുന്നത്.

തമിഴ്‌നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം മാര്‍ച്ചില്‍ ചെന്നൈയില്‍ വെച്ച് നടത്തും. ധനുഷ് നായകനാവുന്ന കര്‍ണന്‍ എന്ന ചിത്രത്തിലാണ് യോഗി ബാബു അവസാനം അഭിനയിച്ചത്.

പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ മാരി സെല്‍വരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. രജനീകാന്തിന്റെ ദര്‍ബാറിലും അടുത്തിടെ പ്രധാന വേഷത്തില്‍ യോഗി എത്തിയിരുന്നു. തമിഴില്‍ ഹാസ്യ താരമെന്നതിലുപരി നായകവേഷങ്ങളിലും യോഗി ബാബു അഭിനയിച്ചിരുന്നു. നിലവില്‍ കോളിവുഡില്‍ താരമൂല്യം കൂടിയ കോമഡി താരമാണ് യോഗി ബാബു. 2009ല്‍ പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തിന് ശേഷമാണ് നടന് ഈ പേര് വന്നത്. മാന്‍ കരാട്ടെ, റെമോ, കൊലമാവ് കോകില തുടങ്ങിയവയാണ് നടന്റെ മറ്റു പ്രധാന ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!