കുറ്റവും ശിക്ഷയുടെ രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. സിനിമയുടെ രാജസ്ഥാനിലെ ഷെഡ്യൂള്‍ അവസാനിച്ചു.നാല് ദിവസത്തെ ഷൂട്ടിങ് കൂടി ഇനി ചിത്രത്തിന് കേരളത്തിൽ ബാക്കി ഉണ്ട്.

പോലീസ് ത്രില്ലറായി എത്തുന്ന ചിത്രം കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് പറയുന്നത്. സിബി തോമസ് ആണ് സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. സണ്ണി വെയിൻ, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!