നടി ഉർവശി റൗട്ടേല കോവിഡ് -19ന് പോസറ്റീവ് സ്ഥിരീകരിച്ചു

നടി ഉർവശി റൗട്ടേല കോവിഡ് -19ന് പോസറ്റീവ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യ൦ അറിയിച്ചത്. പി‌പി‌ഇ സ്യൂട്ട് ധരിച്ച ഹെൽത്ത് കെയർ പ്രൊവൈഡർ സ്വാബ് ടെസ്റ്റ് ചെയ്യുന്ന വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തന്റെ തെലുങ്ക് ചിത്രമായ “ബ്ലാക്ക് റോസ്” റിലീസ് ചെയ്യുന്നതിനായി അവര്‍ കാത്തിരിക്കുകയാണ് .

2009ല്‍ ടീന്‍ മിസ് ഇന്ത്യ ആകുന്നതോടെയാണ് താരം ശ്രദ്ധ നേടുന്നത്. മിസ് യൂണിവേഴ്സിലും താരം പങ്കെടുത്തിരുന്നു. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഉർവശി തന്‍റെ ഫിറ്റ്നസ് വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!