ഡിസ്നി + ഹോട്ട്സ്റ്റാർ ഷോ ട്രിപ്പിൾസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജയ്, വാണി ഭോജൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന പുതിയ ഡിസ്നി + ഹോട്ട്സ്റ്റാർ ഷോ ആണ് ട്രിപ്പിൾസ്. എട്ട് എപ്പിസോഡുകൾ ഉള്ള സീരിസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വിവേക് ​​പ്രസന്ന, രാജ്കുമാർ, എന്നിവരാണ് സീരിസിലെ മറ്റ് താരങ്ങൾ.

വെബ് സീരീസ് ചങ്ങാതിമാരിലും അവരുടെ സൗഹൃദത്തിനേപറ്റിയുമാണ് പറയുന്നത്. ചാരുക്കേഷ് ശേഖർ സംവിധാനം ചെയ്ത ട്രിപ്പിൾസ് ഡിസംബർ 11 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസുമായി സഹകരിച്ചാണ് ട്രിപ്പിൾസ് ഒരുങ്ങുന്നത്. ട്രിപ്പിൾസ് ഒരു സമ്പൂർണ്ണ എന്റർടെയ്‌നറാണ്, തമിഴ് പ്രേക്ഷകർക്ക് പരിചിതവും ആപേക്ഷികവുമായ ചില കഥാപാത്രങ്ങൾ കാണാനാകും, കൂടാതെ രസകരമായ ഡയലോഗുകൾ അവസാനം വരെ എല്ലാവരെയും ചിരിപ്പിക്കും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!