സൂര്യ ഗൗതം മേനോൻ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ നായികയായി എത്തിയേക്കും

സൂര്യയും സംവിധായകൻ ഗൗതം മേനോനും നവരസ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ആന്തോളജി ചിത്രത്തിൽ പ്രയാഗ നായികയായി എത്തിയേക്കും. ഏതാനും ആഴ്ചകൾക്ക് മുമ്പ് മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ഒമ്പത് ഹ്രസ്വചിത്രങ്ങൾക്ക് ഒമ്പത് സംവിധായകരെ ഒരുമിപ്പിക്കുന്ന നവരസ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ സമയത്ത് ഉപജീവനമാർഗം നഷ്ടപ്പെട്ട വ്യവസായ അംഗങ്ങൾക്കായി ധനസമാഹരണത്തിനുള്ള ശ്രമമാണ് ഈ ചിത്രം. ഇത് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുകായും ചെയ്യും.

സൂര്യ, ഗൗതം മേനോൻ എന്നിവർ ഒന്നിച്ചപ്പോൾ അവിസ്മരണീയമായ ചിത്രങ്ങളാണ് കാഖ കാഖ, വാരണം ആയിരം ഗൗതം എന്നിവ. അതിനാൽ തന്നെ ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്ന ഛായാഗ്രാഹകൻ പി സി ശ്രീറാം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംവിധായകരായ കെ വി ആനന്ദ്, ഗൗതം വാസുദേവ് ​​മേനോൻ, ബിജോയ് നമ്പ്യാർ, പൊൻറാം, കാർത്തിക് സുബ്ബരാജ്, ഹലിത ഷമീം, കാർത്തിക് നരേൻ, രതിന്ദ്രൻ ആർ പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് നവരസയുടെ കഥകൾക്ക് ചുക്കാൻ പിടിക്കുന്നത്. സിനിമാ പ്രവർത്തകർ ചിത്രത്തിന് ഒരു പ്രതിഫലവും സ്വീകരിക്കില്ല. സൂര്യ, രേവതി, പ്രസന്ന, നിത്യ മേനെൻ, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, സിംഹ, പൂർണ, അശോക് സെൽവൻ, ഐശ്വര്യ രാജേഷ് എന്നിവർ ആന്തോളജിയിൽ അഭിനയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!