സഞ്ജയ് ദത്ത് ചിത്രം ടോർബാസ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തു

സഞ്ജയ് ദത്ത് നായകനായ ടോർബാസ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തു . ഗിരീഷ് മാലിക്കാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നർഗിസ് ഫക്രി ആണ് ചിത്രത്തിലെ നായിക. തീവ്രമായ ഡയലോഗുകളുള്ള ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ടോർബാസ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് സഞ്ജയ് ദത്ത് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. നർഗീസ് ഫക്രി, സഞ്ജയ് ദത്ത് എന്നിവർ ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്. മൂന്ന് വർഷം മുമ്പ്, 2017 ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് മൂലം ചിത്രം ഒടിടി റിലീസ് ആയി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!