നിവിൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഡാര്‍ക്ക് ഹ്യൂമറും, ആക്ഷേപഹാസ്യവും ചേര്‍ന്ന ഫാമിലി സറ്റയറായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്ണന് ആണ്. സിനിമയുടെ ചിത്രീകരണം ഇന്ന് അവസാനിച്ചു. അണിയറപ്രവർത്തകർ ആണ് ഇക്കാര്യം അറിയിച്ചത്.
സാധാരണക്കാരായ ആളുകളും അവരുടെ ജീവിതവും ആണ് ചിത്രം പറയുന്നതെന്ന് സംവിധായകൻ പറഞ്ഞു. ചിത്രതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.