പ്രഭാസിൻറെ സലാറിൽ മോഹൻലാലും റാണ ദഗ്ഗുബതിയും എത്തിയേക്കും

കെ‌ജി‌എഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന സലാർ എന്ന ചിത്രത്തിനായി പ്രഭാസ് കെ‌ജി‌എഫ് സംവിധായകൻ പ്രശാന്ത് നീലിനൊപ്പം ചേർന്നു. മാധ്യമങ്ങളിലും ചലച്ചിത്രമേഖലയിലും നടന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ട് ശെരിയാണെങ്കിൽ , രണ്ട് നിർണായക വേഷങ്ങളിൽ അഭിനയിക്കാൻ മോഹൻലാലും റാണ ദഗ്ഗുബതിയും എത്തുന്നു എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ കാലങ്ങളിൽ റാണ ദഗ്ഗുബതിയും പ്രഭാസും ബാഹുബലി സീരീസിനായി പ്രവർത്തിച്ചിട്ടുണ്ട്: ബാഹുബലി: ദി ബിഗിനിംഗ്, ബാഹുബലി 2: ദി കൺക്ലൂഷൻ എന്നീ രണ്ട് ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചഭിനയിച്ചു. 2021 ജനുവരി മാസത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിക്കും 2022 ൽ റിലീസ് ചെയ്യുകയും ചെയ്യും.മോഹൻലാൽ കൂടി എത്തുകയാണെകിൽ ചിത്രത്തിൻറെ പ്രതീക്ഷ വാനോളം ഉയരും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!