ജൂഡ് ആന്റണി അന്ന ബെന്നിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാറാസ്’ . ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറക്കി. സ്വതന്ത്ര സംവിധായികയാവാന്‍ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടര്‍ ആയിട്ടാണ് അന്ന ബെൻ ചിത്രത്തിൽ എത്തുന്നത്. സണ്ണി വെയിൻ ആണ് ചിത്രത്തിലെ നായകൻ.
സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കൊച്ചി മെട്രോയിലും ലുലു മാളിലും വാഗമണിലുമൊക്കെയാണ് ചിത്രീകരണമ് നടന്നത്. ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.