“ഇരുതി സുട്ര്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് നായിക. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
നേരിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം വലിയ വിജയമാണ് നേടിയത്. 2ഡി എന്റർടൈൻമെന്റ്സും, അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഹൻ റാവു, പരേഷ് റാവൽ, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.