ഫോറൻസിക് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു

ടോവിനോ തോമസിന്റെ ക്രൈം ത്രില്ലർ ‘ഫോറൻസിക്’ ബോളിവുഡിൽ പുനർനിർമ്മിക്കാൻ ഒരുങ്ങുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് മിനി ഫ്ലിംസിന്റെ മാൻസി ബാഗ്ല നിർമ്മിക്കുന്ന റീമേക്കിൽ യുവ നടൻ വിക്രാന്ത് മാസി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ഫോറൻസിക് ഒരു മികച്ച സിനിമയാണെന്നും സിനിമയിൽ പ്രവർത്തിക്കാൻ തനിക്ക് അതിയായ ആവേശമുണ്ടെന്നും വിക്രാന്ത് പ്രസ്താവനയിൽ പറഞ്ഞു. കേരള പോലീസിന്റെ ഫോറൻസിക് സയൻസ് ലാബിൽ ജോലി ചെയ്യുന്ന ഒരു മെഡിക്കൽ-നിയമോപദേഷ്ടാവായി ടോവിനോ തോമസിനെ ആണ് ‘ഫോറൻസിക്കിൽ അവതരിപ്പിക്കുന്നത്. മംത മോഹൻ‌ദാസ്, റെബ മോണിക്ക ജോൺ, സൈജു കുറുപ്, ഗിജു ജോൺ, ‘ലില്ലി’ ഫെയിം ധനേഷ് ആനന്ദ്, രഞ്ജി , അൻവർ ഷെരീഫ്, അനിൽ മുരളി തുടങ്ങി നിരവധി പേർ ആണ് ചിത്രത്തിൽ അഭിയനയിച്ചത്. റീമേക്കിലെ മാറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!