ഇന്ദ്രജിത്ത് സുകുമാരന് ഇന്ന് നാൽപ്പത്തിയൊന്നാം ജന്മദിനം

അഭിനയമികവിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാള നടന്മാരിൽ ഒരാളാണ് ഇന്ദ്രജിത്ത്. അന്തരിച്ച മലയാളചലച്ചിത്രനടൻ സുകുമാരന്റെയും മല്ലികയുടെയും മകൻ. നടൻ പൃഥ്വിരാജിന്റെ സഹോദരനാണ്. പൂർണിമാ മോഹനാണ് ഇദേഹത്തിന്റെ ഭാര്യ.

പടയണി എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ എന്ന ചലച്ചിത്രത്തിലാണ് ഇന്ദ്രജിത്ത് പിന്നീട് അഭിനയിക്കുന്നത്. തുടർന്ന് 2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു.

പിന്നീട് വൈവിധ്യമാർന്ന ധാരാളം വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും അഭിനയിച്ചു. അഭിനയജീവതത്തിലെ ഏറ്റവും നല്ല കഥാപാത്രമായിട്ടാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്ലെ വട്ട് ജയനെ ഇന്ദ്രജിത്ത് കാണുന്നത്. ഒരു ഗായകൻകൂടിയാണ് ഇന്ദ്രജിത്ത്. ആഹാ, കുറുപ്പ് എന്നിവയാണ് അദ്ദേഹത്തിൻറെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!