ഇന്ന് ബ്രാഡ് പിറ്റ് ജന്മദിനം

വില്യം ബ്രാഡ്‌ലി “ബ്രാഡ്” പിറ്റ് (ജനനം: 1963 ഡിസംബർ 18) ഒരു അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവുമാണ്. ഇദ്ദേഹത്തിന് രണ്ട് അക്കാദമി പുരസ്കാര നാമനിർദ്ദേശങ്ങളും നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങളിൽനിന്നായി ഒരു പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ടെലിവിഷനിൽ അതിഥിവേഷങ്ങളിലഭിനയിച്ചാണ് പിറ്റ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. 1987-ൽ സിബിഎസ് സോപ്പ് ഓപ്പറയായ ഡാളസ്-ൽ 1991-ൽ പുറത്തിറങ്ങിയ തെൽമ & ലൂയിസ് എന്ന ചിത്രത്തിൽ പിറ്റ് ചെയ്ത കൗബോയ് വേഷം ശ്രദ്ധ പിടിച്ചുപറ്റി. ഇദ്ദേഹം ആദ്യമായി ഒരു പ്രമുഖ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിച്ചത് ഇന്റർവ്യു വിത് ദ വാമ്പയർ (1994) എന്ന ചിത്രത്തിലാണ്. 1995-ൽ വൻവിജയം നേടിയ കുറ്റകൃത്യ ചിത്രം സെ7ൻ, ശാസ്ത്ര ചിത്രം ട്വെൽവ് മങ്കീസ് എന്നിവയിൽ പിറ്റ് മുഖ്യ വേഷങ്ങളിലെത്തി. ട്വെൽവ് മങ്കീസിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. ഫൈറ്റ് ക്ലബ് എന്ന ചിത്രത്തിലെ (1999) ടൈലർ ഡർഡൻ, ഓഷ്യൻസ് ഇലവൻ (2001) അതിന്റെ തുടർ ചിത്രങ്ങളായ ഓഷ്യൻസ് ട്വെൽവ് (2004), ഓഷ്യൻസ് തെർറ്റീൻ (2007) എന്നീ ചിത്രങ്ങളിലെ റസ്റ്റി റയൻ എന്നീ കഥാപാത്രങ്ങളിലൂടെ പിറ്റ് ലോകശ്രദ്ധ നേടി. സ്പൈ ഗെയിം (2001), ട്രോയ് (2004), മിസ്റ്റർ ആന്റ് മിസിസ് സ്മിത്ത് (2005), ബേൺ ആഫ്റ്റർ റീഡിങ് (2008), ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (2008) എന്നിവ ഇദ്ദേഹത്തിന്റെ വിജയ ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

ചലച്ചിത്ര നടിമാരായ ഗ്വിനെത്ത് പാൽട്രോവുമായുള്ള ബന്ധത്തിനും ജെന്നിഫർ ആനിസ്റ്റണുമായുള്ള വിവാഹജീവിതത്തിനും ശേഷം 2005-ൽ പിറ്റ് ആഞ്ചലീന ജോളിയെ വിവാഹം ചെയ്തു. ഇവർക്ക് ആറ് മക്കളുണ്ട്. ജോളിയുമായുള്ള വിവാഹത്തിനുശേഷം പിറ്റ് പല സമൂഹസേവന സംരംഭങ്ങളിലും ഭാഗമാകുവാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!