ഡേവിഡ് ധവാന് സംവിധാനം ചെയ്ത് വാഷു ഭഗ്നാനി നിര്‍മിക്കുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ‘കൂലി നമ്ബര്‍ 1’. വരുണ്‍ ധവാന് നായകനായി എത്തുന്ന ചിത്രത്തില്‍ സാറ അലി ഖാന് ആണ് നായിക. ചിത്രത്തിൻറെ ട്രെയ്ലർ നവംബർ 28ന് റിലീസ് ചെയ്തു. ഒരു പാവപ്പെട്ട കൂലിയുമായി പ്രണയത്തിലായ ഒരു ധനികയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോൾ ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.
2019 ഓഗസ്റ്റ് 8 ന് ബാങ്കോക്കില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് 2020 മെയ് 1 ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണം ചിത്രത്തിൻറെ റിലീസ് തീയതി മാറ്റിവച്ചു. ഇപ്പോൾ ചിത്രം ഡിസംബർ 25ന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യും. വരുണ്‍ ധവാന്, സാറാ അലി ഖാന്, പരേഷ് റാവല്‍ എന്നിവരാണ് അഭിനേതാക്കള്‍ .