‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന ‘പ്രകാശൻ പറക്കട്ടെ’ എന്ന സിനിമയിലേക്ക് നയികയേയും,പിന്നെ നാട്ടുകാരെയും വീട്ടുകാരെയും കൂട്ടുകാരെയും വേണം. ഈ ആവശ്യം അറിയിച്ചുകൊണ്ട് ചിത്രത്തിൻറെ അണിയറപ്രവർത്തകർ പറക്കാം പ്രകാശനൊപ്പം എന്ന ഒരു കാസ്റ്റിംഗ് കോൾ പുറത്തുവിട്ടു.

ഷഹദ് സംവിധാനം ചെയ്യുന്ന സിനിമ, ലൗ ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, 9എംഎം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിർമാണസംരംഭം കൂടിയാണ്. ഗൂഢാലോചന, ലൗ ആക്ഷൻ ഡ്രാമ, 9എംഎം തുടങ്ങിയ സിനിമകൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ എന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!