ഇന്ന് ധ്യാൻ ശ്രീനിവാസൻ ജന്മദിനം

സംവിധായകൻ, നടൻ എന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശി ആണ്. 1988 ഡിസംബർ 20ന് ജനനം. അദ്ദേഹത്തിന്റെ സഹോദരൻ വിനീത് അറിയപ്പെടുന്ന നടനും, സംവിധായകനും, ഗായകനും ആണ്. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.

ധ്യാൻ മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആദ്യമായി തിരക്കഥയെഴുതി. ലവ് ആക്ഷൻ ഡ്രാമ എന്ന നിവിൻ പോളി നയതാര ചിത്രത്തിലൂടെ ധ്യാൻ സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ചു, പ്രകാശൻ പറക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!