ഇന്ന് തമന്ന ഭാട്ടിയ ജന്മദിനം

തമന്ന ഭാട്ടിയ ( ജനനം 21 ഡിസംബർ 1989) ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് .തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലാണ് മുന്നിട്ടുനിൽക്കുന്നത്. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.

മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സന്തോഷിന്റേയും രജനി ഭാട്ടിയായുടേയും മകളായി 1989 ഡിസംബർ 21ന് തമന്ന ജനിച്ചു .ആനന്ദ് എന്ന ഒരു സഹോദരനുണ്ട് .പിതാവ് ഒരു സാമ്പത്തിക വിദഗ്ദ്ധനാണ് .മുംബൈയിലെ ജുഹു എന്ന സ്ഥലത്തെ മാനെക്ജീ കൂപ്പർ ട്രസ്റ്റ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം ആരംഭിച്ചു .മുംബൈയിലെ നാഷണൽ കോളേജിൽ നിന്നും ബി.എ ബിരുദം നേടുകയും ചെയ്തു .2005ൽ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ; തമിഴ് തെലുഗു എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!