കഴിഞ്ഞയാഴ്ച നയന്‍താരയും, രജനീകാന്തും തങ്ങളുടെ പുതിയ ചിത്രമായ അണ്ണാത്തേയുടെ ചിത്രീകരണത്തിനായിഹൈദരാബാദിൽ എത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിലെ മറ്റ് താരങ്ങളായ മീനയും ഖുശ്ബുവും ഹൈദരാബാദിലേക്ക് തിരിച്ചു.
രജനീകാന്ത്, നയൻതാര എന്നിവരെ കൂടാതെ എല്ലാ രജനി ചിത്രങ്ങളെയും പോലെ തെലുങ്കിലും റിലീസ് ചെയ്യാൻ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ മീന, ഖുഷ്ബു, കീർത്തി സുരേഷ്, ജാക്കി ഷ്രോഫ്, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ചിലത് ഒരുക്കിയ സംവിധായകൻ ശിവയാണ് ഈ ചിത്രം ഒരുക്കുന്നത്. കലാനിതി മാരൻ ആണ് ചിത്രം നിർമിക്കുന്നത്.