കോളിവുഡിലെ എല്ലാ സിനിമ വ്യവസായികളും ഇപ്പോൾ മാസ്റ്ററിൽ കണ്ണുംനട്ട് ഇരിക്കുകായണ്, കാരണം ചിത്രം പൊങ്കലിനായി തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ടീം തീരുമാനിച്ചു. നിർമ്മാതാക്കൾ ജനുവരി 13 ന് ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇപ്പോൾ ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.
വിജയ്, വിജയ് സേതുപതി എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷയിൽ ആണ് ആരാധകർ നോക്കി കാണുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൻറെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.