[pl_row]
[pl_col col=12]
[pl_text]
മലയാളികളുടെ സ്വന്തം ദുൽഖർ സൽമാനും തെന്നിന്ത്യൻ താരമായ യഷും ഒന്നിച്ചുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. കെജിഎഫ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് യഷ്. ‘ റോക്കി ഭായി യും കുറുപ്പും കണ്ടുമുട്ടിയപ്പോൾ’ എന്ന് ക്യാപ്ഷൻ നോടുകൂടി ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
കുറുപ്പിന്റെ ഷൂട്ടിനായി മംഗലാപുരത്ത് എത്തിയപ്പോഴാണ് യഷുമായുള്ള ദുൽഖറിന്റെ കൂടിക്കാഴ്ച. യഷിന്റെ ആദിത്യമര്യാദയിൽ നന്ദിയുണ്ടെന്നും അടുത്ത ഷെഡ്യൂളിൽ വീണ്ടും കാണാം എന്നും ദുൽഖർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. കെ ജി എഫിന്റെ രണ്ടാംഭാഗത്തിന് ആയുള്ള കാത്തിരിപ്പിലാണ് താനെന്നും ദുൽഖർ പോസ്റ്റിൽ പറയുന്നു.
<iframe width=”480″ height=”270″ src=”https://www.youtube.com/embed/WJtnltKUiqs” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]