സൽമാൻ ഖാൻ ചിത്രം അന്തി൦ : ദി ഫൈനൽ ട്രൂത്തിന്റെ ഫസ്റ്റ് ലുക് വീഡിയോ പുറത്തുവിട്ടു

ആയുഷ് ശർമയുടെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തിക്കൊണ്ട് സൽമാൻ ഖാൻ തന്റെ വരാനിരിക്കുന്ന അന്തി൦ : ദി ഫൈനൽ ട്രൂത്തിന്റെ ടീസർ പങ്കിട്ടു. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ടീസറിലാണ് രണ്ട് അഭിനേതാക്കളും നേർക്കുനേർ എത്തുന്നത്. അന്തിമിൽ സിഖ് പോലീസുകാരനായി സൽമാൻ അഭിനയിക്കുന്നു. സൽമാൻ ഖാൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ടീസറിന്റെ യൂട്യൂബ് ലിങ്ക് പങ്കിട്ടത്.

ടീസറിൽ, ഷർട്ടില്ലാത്ത സൽമാനും ആയുഷും ഏറ്റുമുട്ടുന്നതായി കാണാം. നടനും ചലച്ചിത്രകാരനുമായ മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രം സീ 5ലെ മറാത്തി ക്രൈം നാടകമായ മുൽഷി പാറ്റേണിന്റെ റീമേക് ആണ്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഇപ്പോൾ മഹാരാഷ്ട്രയിലെ പൂനെയിലാണ് നടക്കുന്നത്.ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. സായി മജ്‌റേക്കർ, നികിതിൻ ധീർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!