അമ്മയായ സന്തോഷം പങ്കുവെച്ച് നടി ശാലു കുര്യൻ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴയിലെ വര്‍ഷയായി എത്തി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശാലു കുര്യൻ. മിനിസ്‌ക്രീനിൽ നെഗറ്റീവ് റോളുകൾ എത്തിയ താരം മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിൽ എത്തിയതോടെ തനിക്ക് കോമഡിയും അനായാസം വഴങ്ങുമെന്ന് താരം തെളിയിച്ചു.

ഇപ്പോൾ തന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം. താൻ അമ്മയായ വിവരം ആണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കുറച്ചുനാളുകളായി തട്ടീം മുട്ടീം സീരിയലിൽ കാണാതിരുന്നതിന്റെ കാരണവും ഇപ്പോൾ ആരാധകർക്ക് മനസിലായി. താരം സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്. അലിസ്റ്റര്‍ മെല്‍വിനെന്നാണ് രണ്ട് മാസമായി മകന് പേരിട്ടിരിക്കുന്നത്. മെല്‍വിൻ ആണ് ശാലുവിന്റെ ഭർത്താവ്. ഇരുവരും 2017ൽ ആണ് വിവാഹിതരായത്. ശാലുവിനൊപ്പം ചാനല്‍ പരിപാടികളില്‍ മെല്‍വിനും പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!