സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. 37 വയസായിരുന്നു. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. പുതിയ ചിത്രത്തിൻറെ രചനയുമായി ബന്ധപ്പെട്ടുള്ള ജോലിക്കായി നിൽക്കുമ്പോൾ ആണ് ഹൃദയാഘാതം ഉണ്ടായത്.

കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വച്ചാണ് അദ്ദേഹം മരിച്ചത്. ഷാനവാസ് 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!