മിനി സ്ക്രീനിൽ മലയാളികളുടെ ഇഷ്ടനായികയാണ് മൃദുല വിജയ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. താരം വിവാഹിതയാകാൻ പോവുകയാണ്. വരൻ മിനിസ്ക്രീൻ താരമായ യുവ കൃഷ്ണ ആണ്.
ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നലെ തിരുവന്തപുരത്ത് വച്ച് നടന്നു. 2015 മുതൽ സീരിയലുകളിൽ സജീവമായ താരമാണ് മൃദുല. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയയായ താരങ്ങളാണ് ഇരുവരും.