നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു

 

മലയാള ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. ജോജു നായകനായി എത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് ശേഷം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ആണ് അപകടം സംഭവിച്ചത്. തൊടുപുഴ മലങ്കര ജലാശയത്തിൽ ആണ് മുങ്ങി മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ വീണു പോയെന്നാണ് വിവരം. അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആണ് കണ്ടെത്തിയത്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!