മലയാള സിനിമയിൽ വിവാഹ സീസൺ

മൂന്നാഴ്ച കൊണ്ട് എട്ട് വിവാഹങ്ങളാണ് മലയാള സിനിമാ രംഗവുമായി ബന്ധപെട്ടു നടന്നത്. നടി കാര്‍ത്തികയുടെ മകന്റെ വിവാഹമായിരുന്നു ആദ്യത്തേത്. ജനുവരി 17 നായിരുന്നു മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായിക കാര്‍ത്തികയുടെയും ഡോക്ടര്‍ സുനില്‍ കുമാറിന്റെയും മകന്‍ വിഷ്ണുവിന്റെ വിവാഹം. പൂജയാണ് വധു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില് സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപി, ഭാര്യ രാധിക, കാവാലം ശ്രീകുമാര്‍, മോഹന്‍ലാല്‍ തുടങ്ങിയവരും വധൂവരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ജനുവരി 20നായിരുന്നു നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹം. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി നായരും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ വെച്ച് നടന്ന വിവാഹസത്കാരത്തില്‍ മഞ്ജു വാര്യര്‍, ഇന്ദ്രന്‍സ്, എംജി ശ്രീകുമാര്‍, ഷാജി കൈലാസ്, ആനി, മേനക, സുരേഷ് ഗോപി, രമേഷ് പിഷാരടി, സായി കുമാര്‍, ബിന്ദുപണിക്കര്‍, മിയ, ജയസൂര്യ, കുഞ്ചന്‍, മല്ലിക സുകുമാരന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മണിക്കുട്ടന്‍, ജനാര്‍ദ്ദനന്‍, ജയഭാരതി, കാര്‍ത്തിക, ഗോകുല്‍ സുരേഷ്, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രശസ്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാമത്തെ മകന്‍ സച്ചിന്റെയും അഞ്ജനയുടെയും വിവാഹമായിരുന്നു അത്. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ തന്നെയാണ് വിവാഹചടങ്ങുകള്‍ നടന്നത്. ജനുവരി 25നായിരുന്നു വിവാഹം.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന അശ്വതി ടീച്ചറിന്റെ വിവാഹം ജനുവരി 26നായിരുന്നു. ശ്രീരഞ്ജിനിയെന്നാണ് നടിയുടെ പേര്. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനാണ് വരന്‍. പോരാട്ടം,അള്ള് രാമേന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരി കൂടിയാണ് ശ്രീരഞ്ജിനി. മൂക്കുത്തി, ദേവിക പ്ലസ് ടു ബയോളജി തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

ജനുവരി 30 ന് കോട്ടയത്ത് വെച്ചായിരുന്നു നടി ഭാമയുടെ വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം ചെയ്തത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമായി കൊച്ചിയില്‍ വിവാഹസത്കാരവും നടന്നു. മൂന്നു യുവതാരങ്ങളുടെ വിവാഹത്തിനാണ് ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച സാക്ഷിയായത്. പാര്‍വതി നമ്പ്യാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബാലു വര്‍ഗീസ് എന്നിവരാണ് വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പാര്‍വതി നമ്പ്യാരും വിനീത് മേനോനും തമ്മിലുള്ള വിവാഹം. വളരെ ലളിതമായ ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. പിന്നാലെ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹചിത്രങ്ങളുമെത്തി. കോതമംഗലം അത്തിപ്പിള്ളില്‍ വീട്ടില്‍ എ ആര്‍ വിനയന്റെയും ശോഭനകുമാരിയുടെയും മകള്‍ ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് ചര്‍ച്ചില്‍ വെച്ച് നടന്‍ ബാലു വര്‍ഗീസും വിവാഹിതനായി. നടിയും മോഡലുമായ എലീന കാതറാണ് വധു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!