നിരവധി സിനിമകളിൽ ക്യാമറ അസിസ്റ്റന്റായ ശ്രീ കൃഷ്ണലാൽ (52) കോവിഡ് ബാധയെ തുടർന്ന് ഇന്നു വൈകുന്നേരം മരണമടഞ്ഞു. പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നു രാവിലെ എറണാകുളം ആസ്ട്രോ മെഡിസിറ്റിയിൽ കൊണ്ടുവരുകയും വൈകുന്നേരം 7.30-നോടു കൂടി മരണമടയുകയും ആയിരുന്നു.
