ഇന്ന് സൽമാൻ ഖാൻ ജന്മദിനം

സൽമാൻ ഖാൻ (ജനനം: ഡിസംബർ 27, 1965) ബോളിവുഡ് സിനിമാ രംഗത്തെ ഒരു പ്രധാന നടനാണ്. സൽമാൻ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ൽ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ്. പക്ഷേ അദ്ദേഹത്തിന് ഹിന്ദി സിനിമയിൽ പേര് നേടിക്കൊടുത്തത് 1989 ൽ ഇറങ്ങിയ മെംനെ പ്യാർ കിയ എന്ന സിനിമയിലൂടെയാണ്. ഈ സിനിമയിൽ അദ്ദേഹത്തിൻ ഏറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിം‌ഫെയർ അവാർഡും കിട്ടി

അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങൾ സാജൻ (1991), ഹം ആപ്കെ ഹെ കോൺ (1994), ബീവി നമ്പർ 1 (1999) എന്നിവയാണ്. ഈ ചിത്രങ്ങൾ ഒക്കെതന്നെയും ബോളിവുഡ് ഇലെ പണം വാരി ചിത്രങ്ങൾ ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളാണ് ഉർദു-ഹിന്ദി ഭാഷയിലെ ഏറ്റവും കൂടുതൽ പണം വാരിയ സിനിമകൾ.

ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ്‌ സൽമാൻ ജനിച്ചത്‌. സൽമാന്റെ അമ്മ ഹിന്ദു ആയിരുന്നു. സൽമാന് 5 വയസ്സുള്ളപ്പോഴായിരുന്നു സലിം ഖാൻ അക്കാലത്തെ നടി കൂടിയായ ഹെലെന്നെ വിവാഹം കഴിച്ചത്. പിതാവ് അങ്ങനെ രണ്ടാമത് വിവാഹം കഴിച്ചത് ഞങ്ങൾ കുട്ടികൾക്ക് വളരെ വിഷമമുണ്ടാക്കിയതായി പിൽക്കാലത്ത് സൽമാൻ പറഞ്ഞിട്ടുണ്ട്. നടന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവർ സഹോദരങ്ങളാണ്. മലൈയ്ക അറോറ ഖാൻ ആണ് അർബാസ് ഖാന്റെ ‍ഭാര്യ. അൽവിറ, അർപ്പിത എന്നിവർ സഹോദരിമാരാണ്.

1987ൽ തന്റെ 21-ആമത്തെ വയസ്സിലാണ് സൽമാൻ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. രാജ്ശ്രി ഫിലിംസ് ന്റെ ബീവി ഹൊ തോ ഐസി എന്ന ചിത്രത്തിലൂടെയായിരുന്നു അത്. എന്നാൽ രാജ്ശ്രി ഫിലിംസിന്റെ തന്നെ ചിത്രമായ മേനെ പ്യാർ കിയ സൽമാനെ ഇന്ത്യയിലെ ഒരു പുതിയ താരമാക്കി മാറ്റി. സമപ്രായക്കാരനും കൂട്ടുകാരനുമായ സൂരജ് ബർജാത്യയുടെ ചിത്രമായിരുന്നു ഇത്. ഈ ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഇന്ത്യയാകെ ഹരമായി മാറി.

ദബാങ് 3 ആണ് അദ്ദേഹത്തിൻറെ അവസാനമായി റിലീസ് ചെയ്ത ചിത്രം. രാധേ, ടൈഗർ3, അന്തി൦, കിക്ക്‌ 2 തുടങ്ങിയവയാണ് സൽമാൻറെ പുതിയ ചിത്രങ്ങൾ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!