മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ തമിഴിൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഹേയ് സിനാമിക’ . കോവിഡ് പ്രതിസന്ധി സിനിമാ മേഖലയെ ബാധിച്ചപ്പോൾ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളുടെയും ഷൂട്ടിങ് നിർത്തി വെക്കുകയുണ്ടായിരുന്നു. അത്തരത്തിൽ നിർത്തി വച്ച ഈ ചിത്രത്തിന്റെ ഷൂട്ടിങ് നവംബറിന് ആണ് പുനരാരംഭിച്ചത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായിട്ടെത്തുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചെന്നൈ ആണ്. നീട്ടി വളർത്തിയ മുടിയോടുകൂടിയ ദുൽഖറിന്റെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.