സംവിധായകന് സംഗീത് ശിവന്റെ നില മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി സഹോദരന് സന്തോഷ് ശിവന്. കോവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു സംഗീത് ശിവന്. ചേട്ടനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും സുഖപ്പെട്ട് വരുന്നെന്നും സന്തോഷ് ശിവന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സഹോദരന്റെ ആരോഗ്യനില വ്യക്തമാക്കി സന്തോഷ് ശിവന് രംഗത്തെത്തിയത്.
നാലു ദിവസം മുമ്പാണ് സംഗീത് ശിവനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.